പക വീട്ടാൻ പി എസ് ജി, പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഒരു വലിയ മത്സരമാണ്. ഓൾഡ്ട്രാഫോർഡിൽ വെച്ച് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജിയെ നേരിടും. പാരീസിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പി എസ് ജിയെ മുട്ടുകുത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് മാഞ്ചസ്റ്ററിനോട് കണക്കു തീർക്കുക ആകും പി എസ് ജിയുടെ ലക്ഷ്യം. ഇന്ന് ഒരു സമനില എങ്കിലും നേടിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം.

ഇന്ന് വിജയിച്ചാൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും യുണൈറ്റഡിന് ഏതാണ്ട് ഉറപ്പിക്കാം. ആന്റണി മാർഷ്യാൽ, പോൾ പോഗ്ബ,ഡി ഹിയ എന്നിവർ ഒക്കെ പരിക്ക് മാറി എത്തി എന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ആശ്വാസം നൽകും. സൗതാമ്പ്ടണെതിരെ പരിക്കേറ്റ വാൻ ഡെ ബീക് ഇന്ന് കളിച്ചേക്കില്ല. സസ്പെൻഷൻ നേരിടുന്ന ടുവൻസബെയും ഇന്ന് ഉണ്ടാവില്ല.

പി എസ് ജി അവസാന രണ്ട് മത്സരങ്ങളിലും യുണൈറ്റഡിനോട് തോറ്റു എങ്കിലും അവസാനം ഓൾഡ് ട്രാഫോർഡിൽ വെച്ച് ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം പി എസ് ജിക്ക് ഒപ്പമായിരുന്നു. പ്രധാന താരങ്ങൾ എല്ലാം മാച്ച് ഫിറ്റ്നെസ് വീണ്ടെടുത്തതും പി എസ് ജിക്ക് ആത്മവിശ്വാസം നൽകും. ആകെ മാർക്കിനസ് മാത്രമെ ഇന്ന് കളിക്കുന്നത് സംശയത്തിൽ ഉള്ളൂ. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുക.