വൻ ജയത്തൊടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി പി എസ് ജി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ, നാപോളി, എന്നിവരൊക്കെ ഉണ്ടായിരുന്ന ഗ്രൂപ്പ് സിയിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ പി എസ് ജി നോക്കൗട്ടിലേക്ക് കടന്നു. ഇന്ന് നടന്ന അവസാനത്തേതും നിർണായകവുമായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ റെഡ് സ്റ്റാറിനെ പരാജയപ്പെടുത്തിയാണ് പി എസ് ജി നോക്കൗട്ട് ഉറപ്പിച്ചത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം.

പി എസ് ജിയുടെ നാലു ഗോളുകളിൽ രണ്ടെണ്ണം വന്നത് ബ്രസീലിയൻ താരങ്ങളിൽ നിന്നായിരുന്നു. പരിക്ക് മാറി എത്തിയ നെയ്മറും, ഡിഫൻസീവ് മിഡ്ഫീൽറുടെ റോളിൽ ഇറങ്ങിയ മാർകിനസുമാണ് പി എസ് ജിക്കായി വലകുലുക്കിയ ബ്രസീലിയൻ താരങ്ങൾ. കളിയുടെ തുടക്കത്തിൽ കവാനി ആയിരുന്നു പി എസ് ജിയെ മുന്നിൽ എത്തിച്ചത്. കളിയുടെ അവസാന നിമിഷങ്ങളിൽ എമ്പാപ്പെയും പി എസ് ജിക്കായി സ്കോർ ചെയ്തു. റെഡ്സ്റ്റാറിനായി ഗൊബെൽജിക് ആണ് ആശ്വാസ ഗോൾ നേടിയത്.

ഈ വിജയത്തോടെ പി എസ് ജിക്ക് ഗ്രൂപ്പിൽ 12 പോയന്റായി. 9 പോയന്റുമായി ലിവർപൂളും ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് റൗണ്ടിന് യോഗ്യത നേടി.