അവസാന നിമിഷ ഗോളിൽ ആഴ്സണലിനെ തോൽപ്പിച്ച് പോർട്ടോ

Newsroom

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ പോർട്ടോ ആഴ്സണലിനെ പരാജയപ്പെടുത്തി. പോർച്ചുഗീസ് ക്ലബിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏക ഗോളിനായിരുന്നു പോർട്ടോ വിജയിച്ചത്. ഈ ഗോളും വന്നത് അവസാന നിമിഷമായിരിന്നു. 94 മിനുട്ട് വരെ കളി ഗോൾ രഹിതമായിരുന്നു. 94ആം മിനുട്ടിൽ ഗലേനോ ആണ് പോർട്ടോയുടെ വിജയ ഗോളായി മാറിയ ഗോൾ സ്കോർ ചെയ്തത്.

പോർട്ടോ 24 02 22 08 05 15 622

ആഴ്സണൽ പന്ത് കൈവശം വെച്ചു എങ്കിലും വലിയ വെല്ലുവിളി അറ്റാക്കിൽ ഉയർത്താൻ ആയിരുന്നില്ല. ആഴ്സണലിന് ഇത് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിലെ തുടർച്ചയായ അഞ്ചാം പരാജയമാണ്. ഇനി രണ്ടാം പാദത്തിൽ തിരിച്ചടിക്കാം എന്നാകും അർട്ടേറ്റയും ടീമും പ്രതീക്ഷിക്കുന്നത്.