ബാഴ്സലോണയുടെ പ്രധാന മധ്യനിര താരങ്ങൾ ആയ പെഡ്രിയും ഡിയോങും പി എസ് ജിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് മുന്നെ തിരികെ വരില്ല. ഇരുവരും ആ സമയത്തിനകം ഫിറ്റ്നസ് വീണ്ടെടുക്കില്ല എന്ന് ബാഴ്സലോണയുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.

Photo: Barcelona
ഗവി, അലെഹാന്ദ്രോ ബാൾദെ എന്നിവരും പരിക്കിന്റെ പിടിയിലാണ്. ഇരുവരും തിരിച്ചെത്താൻ ഇനിയും സമയം എടുക്കും. എന്നാൽ പെഡ്രിയും ഡിയൊങ്ങും പി എസ് ജിക്ക് എതിരായ രണ്ടാം പാദത്തിന് മുൻപ് പൂർണ്ണ ഫിറ്റ്നസിൽ എത്തിയേക്കും.
പെഡ്രി പിച്ചിൽ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ഡിയോങ്ങും തിരിച്ചുവരവിന് അടുത്താണ്. ഡിഫൻഡർ ക്രിസ്റ്റ്യൻസൺ മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. താരം പി എസ് ജിക്ക് എതിരെ ഉണ്ടാകും.