എൻകുങ്കു ഹാട്രിക്കും മറികടന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മനിയിലെ ലൈപ്സിഗിന്റെ മാജിക്കിൽ സിറ്റി ഒന്ന് വിറച്ചു എങ്കിലും മാഞ്ചസ്റ്ററിൽ വിജയം മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം നിന്നു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ മൂന്നിനെതിരെ ആറു ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയുടെ ടീം ഇന്ന് വിജയിച്ചത്. ലൈപ്സിഗിനായി ഹാട്രിക്ക് നേടിയ എങ്കുങ്കു ആണ് ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് തലവേദന നൽകിയത്.ഒരു ഗോളും ഒരു അസിസ്റ്റുമായി ഗ്രീലിഷ് ഇന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ താരമായി മാറി.

16ആം മിനുട്ടിൽ നതാൻ എകെയുടെ ഹെഡറ് ആണ് സിറ്റിയെ ആദ്യം മുന്നിൽ എത്തിച്ചത്. ഗ്രീലിഷ് എടുത്ത കോർണറിൽ നിന്നായിരുന്നു ഈ ഗോൾ. ഇത് ഗ്രീലിഷിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് അസിസ്റ്റും എകെയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളുമായിരുന്നു.

28ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ ഗ്വാർഡിയോളയുടെ ടീമിന്റെ ലീഡ് ഇരട്ടിയാക്കി. 42ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ എങ്കുങ്കു ലൈപ്സിഗിന് പ്രതീക്ഷ നൽകിയ ഗോൾ നേടി. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ മൂന്നാം ഗോൾ നേടിക്കൊണ്ട് സിറ്റി ആ പ്രതീക്ഷ തല്ലിക്കെടുത്തി. മെഹ്റസിന്റെ വക ആയിരുന്നു മൂന്നാം ഗോൾ.

കളി കൂടുതൽ ത്രില്ലിലാക്കി 51ആം മിനുട്ടിൽ എങ്കുങ്കു വീണ്ടും സിറ്റി വലയിൽ പന്തെത്തിച്ചു. സ്കോർ 3-2. സിറ്റി വീണ്ടും നിമിഷങ്ങൾക്ക് അകം ഗോൾ വല കുലുക്കി. ഇത്തവണ ഗ്രീലിഷിന്റെ വക ആയിരുന്നു ഗോൾ. സ്കോർ 4-2. വീണ്ടും രണ്ട് ഗോളിന്റെ മുൻതൂക്കം പുനസ്ഥാപിക്കാൻ സിറ്റിക്കായി.

ഇവിടെയും എങ്കുങ്കു നിർത്തിയില്ല. 74ആം മിനുട്ടിൽ താരം ഹാട്രിക്ക് പൂർത്തിയാക്കി. സ്കോർ 4-3. എന്നാൽ തൊട്ടടുത്ത മിനുട്ടിൽ കാൻസെലോയിലൂടെ അഞ്ചാം ഗോൾ നേടിക്കൊണ്ട് സിറ്റി 5-3ന് മുന്നിൽ എത്തി. ഈ ഗോൾ സിറ്റിയുടെ മൂന്ന് പോയിന്റ് ഉറപ്പിച്ചു. 79ആം മിനുട്ടിൽ ആഞ്ചെലീനോ ചുവപ്പ് കണ്ട് പുറത്തായതീടെ ലൈപ്സിഗ് പോരാട്ടം അവാസാനിച്ചു. അവസാനം ജീസുസ് കൂടെ സിറ്റിക്കായി ഗോൾ നേടി.

പി എസ് ജി കൂടെ ഉള്ള ഗ്രൂപ്പ് ആയതു കൊണ്ട് തന്നെ ഈ വിജയ തുടക്കം പി എസ് ജിക്ക് വലിയ ആത്മവിശ്വാസം നൽകും.