മാഞ്ചസ്റ്ററിനോട് തോറ്റതിൽ വാറിനെ അസഭ്യം പറഞ്ഞ് നെയ്മർ

Newsroom

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പി എസ് ജിക്ക് ഏറ്റ ഞെട്ടിക്കുന്ന തോൽവിയിൽ രോഷം കൊണ്ട നെയ്മർ വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സിസ്റ്റത്തെ അസഭ്യം പറഞ്ഞു. ഇന്നലെ നടന്ന മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ കിട്ടിയ പെനട്ടി ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനെ ക്വാർട്ടറിൽ എത്തിച്ചത്. ആ പെനാൾട്ടി വാർ മുഖേന ആയിരുന്നു ലഭിച്ചത്. ഇതാണ് നെയ്മറിനെ പ്രകോപിതനാക്കിയത്.

അത് ഒരിക്കലും പെനാൾട്ടി അല്ല എന്ന് നെയ്മർ പറഞ്ഞു. കിമ്പെമ്പെ പുറം തിരിഞ്ഞാണ് നിൽക്കുന്നത് എന്നും ഒരിക്കലും അത് മനപൂർവ്വമുള്ള ഹാൻഡ് അല്ല എന്നും നെയ്മർ പറഞ്ഞു. സംഭവങ്ങൾ സ്ലോ മോഷനിൽ കാണുന്ന ഫുട്ബോളിനെ കുറിച്ച് ഒരു വിവരവുമില്ലാത്തവർ ആണ് വാറിൽ ഉള്ളത് എന്നും നെയ്മർ പറഞ്ഞു. അതിനു ശേഷം അസഭ്യ വാക്കുകളും നെയ്മർ ഉപയോഗിച്ചു. ഇൻസ്റ്റാഗ്രാമിൽ ആയിരുന്നു നെയ്മറിന്റെ ഈ പ്രതികരണം.

ഇന്നലെ പരിക്ക് കാരണം കളിക്കാൻ കഴിയാതിരുന്ന നെയ്മർ പക്ഷെ കളി കാണാൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. നെയ്മറിന്റെ ഈ വിമർശനത്തിൽ യുവേഫയുടെ നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്.