ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ബ്രസീലിയൻ താരമായി നെയ്മർ

ഇന്നലെ പി എസ് ജിക്കായി നേടിയ ഹാട്രിക്കോടെ നെയ്മർ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി നെയ്മർ മാറി. ഇന്നലെ മൂന്ന് ഗോളുകൾ നേടിയതോടെ ചാമ്പ്യൻസ് ലീഗിലെ നെയ്മറിന്റെ ഗോളുകളുടെ എണ്ണം 30 ആയി. 30 ഗോളുകൾ ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുള്ള കകായ്ക്ക് ഒപ്പമാണ് നെയ്മർ എത്തിയത്. 27 ഗോളുകൾ നേടിയിട്ടുള്ള റിവാൾഡോയെ ഇന്നലെ നെയ്മർ മറികടക്കുകയും ചെയ്തു.

49 മത്സരങ്ങളിൽ നിന്നാണ് നെയ്മർ ചാമ്പ്യൻസ് ലീഗിൽ 30 ഗോളുകൾ അടിച്ചത്. 30 ഗോളുകൾക്ക് ഒപ്പം 22 അസിസ്റ്റും നെയ്മറിന് ചാമ്പ്യൻസ് ലീഗിൽ ഉണ്ട്. ഇന്നലെ നെയ്മറിന്റെ ഹാട്രിക്കിന്റെ മികവിൽ സെർബിയൻ ടീമായ റെഡ് സ്റ്റാർറ്റിനെ 6-1 എന്ന സ്കോറിന് പി എസ് ജി തോൽപ്പിച്ചിരുന്നു.

Previous articleകേരള ബ്ലാസ്റ്റേഴ്സിനോടേറ്റ തോൽവി മറക്കാൻ എ ടി കെ ഇന്ന് ഇറങ്ങുന്നു
Next articleഏഷ്യ കപ്പ് ഫൈനല്‍ പ്രതീക്ഷകളുമായി ഇന്ത്യ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്യും