ബാഴ്സലോണ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിനിടെ മെസ്സിക്കെതിരെ സ്മാളിങ് നടത്തിയ ചാലഞ്ച് ചർച്ചാ വിഷയമായിരുന്നു. മെസ്സിയിൽ നിന്ന് പന്ത് കൈക്കലാക്കുന്നതിനിടയിൽ സ്മാളിംഗിന്റെ കൈ തട്ടി മെസ്സിയുടെ മൂക്കിനും കവിളിലും മുറിവ് ഉണ്ടായിരുന്നു. രക്തത്തിൽ കുളിച്ച മുഖത്തോടെ ഗ്രൗണ്ടിൽ ഇരുന്ന മെസ്സി ഡോക്ടർമാർ എത്തി പ്രാഥമിക ചികിത്സ നൽകേണ്ടതായും വന്നിരുന്നു.
ഈ ചാലഞ്ച് അപകടം മാത്രമാണെന്ന് സ്മാളിങ് പറഞ്ഞു. ഇത് ഫുട്ബോളിൽ സാധാരണയാണ്. അല്ലാതെ മെസ്സിയെ മുറിവേൽപ്പിക്കാൻ താൻ നോക്കൊയിട്ടില്ല എന്ന് സ്മാളിങ് പറഞ്ഞു. മെസ്സിക്ക് അത് മനസ്സിലാകും എന്നും അദ്ദേഹം പറഞ്ഞു. മത്സരശേഷം മെസ്സിയുമായി സംസാരിച്ചെന്നും സ്പോർട്സ്മാൻ സ്പിരിറ്റിൽ ആണ് മെസ്സി ഇത് എടുത്തിട്ടുള്ളത് എന്നും സ്മാളിംഗ് പറഞ്ഞു.
തന്റെ മികച്ചത് ചെയ്യുകയാണ് തന്റെ ഉത്തരവാദിത്തം. മത്സരം കടുക്കുമ്പോൾ അഗ്രസീവ് ടാക്കിളുകൾ ആവശ്യമാണെന്നും സ്മാളിം പറഞ്ഞു. ആദ്യ പാദത്തിൽ തോറ്റെങ്കിലും രണ്ടാം പാദത്തിൽ ബാഴ്സലോണയെ മറികടക്കാം എന്നാണ് പ്രതീക്ഷ എന്നും സ്മാളിംഗ് പറഞ്ഞു.