ചാമ്പ്യൻസ് ലീഗിൽ ആദ്യമായി മെസ്സി റൊണാൾഡോ ഗ്രൂപ്പ് പോര്!!!

Img 20201001 211658
- Advertisement -

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പുതിയ സീസണിൽ ആവേശം കൂടുതലായിരിക്കും. കാരണം ചരിത്രത്തിൽ ആദ്യമായി ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നേർക്കുനേർ വരികയാണ്. ഇന്ന് നടന്ന ഗ്രൂപ്പ് തിരഞ്ഞെടുപ്പിൽ ആണ് മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരേ ഗ്രൂപ്പിൽ കളിക്കും എന്ന് ഉറപ്പായത്. പോട്ട് ഒന്നിൽ ഉണ്ടായിരുന്ന യുവന്റസും പോട്ട് രണ്ടിൽ ഉണ്ടായിരുന്ന ബാഴ്സലോണയും ഗ്രൂപ്പ് ജിയിൽ ആണ് എത്തിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും പലപ്പോഴും പല ഘട്ടത്തിലും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട് എങ്കിലും ചാമ്പ്യൻസ് ലീഗിൽ ഒരേ ഗ്രൂപ്പിൽ ഇവർ എത്തുന്നത് ആദ്യമായാണ്. മാത്രമല്ല റൊണാൾഡോ യുവന്റസിൽ എത്തിയ ശേഷം ആദ്യമായാണ് മെസ്സിക്ക് എതിരെ വരുന്നത്. ഈ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ ശ്രദ്ധയും ഈ ഗ്രൂപ്പിലാകും എന്നത് സംശയമില്ല. ഗ്രൂപ്പ് എച്ചിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പി എസ് ജി പോരാട്ടവും, ഗ്രൂപ്പ് എയിൽ ബയേൺ അത്ലറ്റിക്കോ മാഡ്രിഡ് പോരാട്ടവും ഫുട്ബോൾ ആരാധകർക്ക് ആശ്വാസം നൽകും.

Advertisement