മെസ്സി തന്നെ തെറി വിളിച്ചു എന്ന് മിൽനർ

- Advertisement -

ബാഴ്സലോണ താരം മെസ്സി തന്നെ തെറി വിളിച്ചു എന്ന് ലിവർപൂൾ താരം മിൽനർ. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിനിടെ ഇരുവരും ഉടക്കിയിരുന്നു. മിൽനർ തന്നെ ഫൗൾ ചെയ്തതിൽ പ്രകോപിതനായ മെസ്സി സ്പാനിഷ് ഭാഷയിൽ തന്നെ തെറി പറഞ്ഞു എന്നാണ് മിൽനർ പറഞ്ഞത്. കഴുത എന്ന് വിളിച്ചത് തനിക്ക് മനസ്സിലായെന്നും മിൽനർ പറഞ്ഞു.

മെസ്സിക്ക് ഒന്നും പറ്റിയില്ല എന്ന് ഉറപ്പിക്കാൻ പോയപ്പോൾ കൂടുതൽ തെറി പറഞ്ഞെന്നും. മുമ്പ് തന്നെ നട്മഗ് ചെയ്തതിനുള്ള പ്രതികാരനമല്ലേ ഇതെന്ന് മെസ്സി ചോദിച്ചെന്നും മിൽനർ പറഞ്ഞു. എന്തായാലും മെസ്സിയുടെ ബാഴ്സലോണയെ തോൽപ്പിച്ച് കൊണ്ട് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് കടന്നിരുന്നു.

Advertisement