മെസ്സിയും എംബപ്പെയും ബയേണെ നേരിടാനുള്ള പി എസ് ജി സ്ക്വാഡിൽ

Newsroom

ബയേൺ മ്യൂണിക്കിനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിനുള്ള ടീമിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയെയും കൈലിയൻ എംബാപ്പെയും പാരീസ് സെന്റ് ജെർമെയ്ൻ ഉൾപ്പെടുത്തി. പി എസ് ജി ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഇത്. പരിക്കുകൾ കാരണം ഇരുവരും നാളെ കളിക്കില്ല എന്നായിരുന്നു കരുതിയത്. എംബപ്പെ അവസാന രണ്ട് ആഴ്ചകളായി കളത്തിൽ ഉണ്ടായിരുന്നില്ല. മെസ്സി പരിക്ക് കാരണം കഴിഞ്ഞ മത്സരത്തിലും ഉണ്ടായിരുന്നില്ല. ഇരുവരും ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന സംശയം ഉണ്ടെങ്കിലും മാച്ച് സ്ക്വാഡിൽ ഉണ്ടാകും എന്നാണ് വാർത്തകൾ.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ പിഎസ്ജിക്ക് നാളെ വിജയിക്കേണ്ടതുണ്ട്. നെയ്മർ, മെസ്സി, എംബാപ്പെ എന്നീ ത്രയങ്ങൾ ടീമിലുൾപ്പെട്ടതോടെ ഫുട്ബോൾ ആരാധകർക്ക് ഒരു ത്രില്ലർ തന്നെ നാളെ കാണാൻ ആകും. പി എസ് ജിയുടെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്.

20230213 204116