ഇന്ന് ചാമ്പ്യൻസ് ലീഗിലെ നിർണായക ഗ്രൂപ്പ് പോരിൽ ഇന്റർ മിലാൻ ബാഴ്സലോണയെ നേരിടും. കഴിഞ്ഞ റൗണ്ടിൽ ബാഴ്സയിൽ വെച്ച് കളിച്ചപ്പോൾ ഇന്റർ മിലാൻ പരാജയപ്പെട്ടിരുന്നു. ഇന്ന് വിജയം സ്വന്തമാക്കി നോക്കൗട്ട് പ്രതീക്ഷ സജീവമാക്കാൻ ആകും ഇന്റർ മിലാന്റെ ശ്രമം. പക്ഷെ ലയണൽ മെസ്സി ഇന്ന് കളിച്ചേക്കും എന്നത് ഇന്റർ മിലാണ് വലിയ വെല്ലുവിളിയാകും. പരിക്കേറ്റ അവസാന മൂന്ന് ആഴ്ചയായി മെസ്സി ബാഴ്സലോണക്ക് ഒപ്പം ഇല്ലായിരുന്നു.
സെവിയ്യക്കെതിരെ ഏറ്റ പരിക്ക് കാരണം അവസാന നാലു മത്സരങ്ങളിൽ കളിക്കാതിരുന്ന മെസ്സി എന്നാൽ ഇന്ന് മിലാനിൽ ബാഴ്സലോണ സ്ക്വാഡിനൊപ്പം ഉണ്ട്. മെസ്സിയെ വെച്ച് റിസ്ക് എടുക്കില്ല എന്ന് ബാഴ്സലോണ പരിശീലകൻ വാല്വെർഡെ പറഞ്ഞു എങ്കിലും മെസ്സി കളിക്കാൻ സാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തന്നെ മികച്ച ഫോമിൽ ഉള്ള ബാഴ്സലോണക്ക് മെസ്സി കൂടെ വരുമ്പോൾ ഇരട്ടി ശക്തിയാകും.
മെസ്സി ഇല്ലാതെ ഇറങ്ങിയ നാലു മത്സരങ്ങളിലും ബാഴ്സലോണ വിജയിച്ചിരുന്നു. അതിൽ ഇന്റർ മിലാനെതിരായ 2-0 വിജയവും ഒപ്പം റയൽ മാഡ്രിഡിനെതിരായ എൽ ക്ലാസികോയിലെ വലിയ ജയവും ഒക്കെ ഉൾപ്പെടുന്നുണ്ട്.