ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കൻ ഗോൾ കീപ്പറായി മെൻഡി

Edourd Mendy Chelsea
- Advertisement -

ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കൻ ഗോൾ കീപ്പർ എന്ന ബഹുമതി ഇനി ചെൽസി ഗോൾ കീപ്പർ എഡൗർഡ് മെൻഡിക്ക് സ്വന്തം. ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചതോടെയാണ് മെൻഡി ചാമ്പ്യൻസ് ലീഗ് നേടുന്ന ആദ്യ ആഫ്രിക്കൻ ഗോൾ കീപ്പറായത്.

ചാമ്പ്യൻസ് ലീഗിലെ ഗോൾഡൻ ഗ്ലോവ് പുരസ്കാരവും മെൻഡിക്ക് തന്നെയാണ്. ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ 12 മത്സരങ്ങളിൽ ചെൽസിക്ക് വേണ്ടി ഗോൾ വല കാത്ത മെൻഡി 3 ഗോൾ മാത്രമാണ് വഴങ്ങിയത്. ഇതിൽ 9 ക്ലീൻഷീറ്റും സ്വന്തമാക്കാൻ മെൻഡിക്കായി. ചാമ്പ്യൻസ് ലീഗിൽ മെൻഡിയുടെ ആദ്യ സീസൺ കൂടിയായിരുന്നു ഇത്.

Advertisement