കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്ക് അവരുടെ പതിവ് ഭംഗിയിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ ഗ്രൗണ്ടിൽ ചെന്ന് ഒരു ഗോളിന് തോൽപ്പിച്ചു എങ്കിലും എപ്പോഴും കാണുന്ന ഒരു ബാഴ്സലോണയെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിൽ യുവതാരം മക്ടോമിനെ നടത്തിയ പ്രകടനം കൊണ്ടാണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൗറീനോ പറഞ്ഞു.
ബാഴ്സലോണയെ ബാഴ്സലോണ അല്ലാതെ ആക്കിയത് മക്ടോമിനെ ആയിരുന്നു. മിഡ്ഫീൽഡർ ആരെയും ഭയക്കാതെ കളിയെ സമീപിക്കാൻ മക്ടോമിനെക്കായി. പ്രസിംഗിലൂടെ ബാഴ്സലോണയെ സമ്മർദ്ദത്തിൽ ആക്കാനും മക്ടോമിനെയ്ക്കായി. ജോസെ പറഞ്ഞു. എല്ലാ പോരാട്ടങ്ങളിലും ധൈര്യപൂർവ്വം ഇറങ്ങിയത് കൊണ്ടാണ് മക്ടോമിനെ ഇത്ര മികച്ച പ്രകടനം നടത്തിയത് എന്ന് ജോസെ പറഞ്ഞു.
മുമ്പ് യുണൈറ്റഡിന്റെ പരിശീലകനായിരിക്കെ ജോസെ ആയിരുന്നു മക്ടോമിനെയെ സ്ഥിരമായി ആദ്യ ഇലവനിൽ കളിപ്പിച്ചത്. ഇപ്പോൾ ഒലെയുടെയുൻ വിശ്വാസം നേടി എടുക്കുകയാണ് മക്ടോമിനെ. സ്കോട്ടിഷ് താരമായ മക്ടോമിനെ യുണൈറ്റഡ് മിഡ്ഫീൽഡിലെ സ്ഥിര സാന്നിദ്ധ്യമായി ഇനി മാറും എന്നാണ് കരുതുന്നത്.