എംബപ്പെയും ഹകീമിയും, ഡോർട്മുണ്ടിനെ തോൽപ്പിച്ച് പി എസ് ജി

Newsroom

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനെ പി എസ് ജി പരാജയപ്പെടുത്തി. പാരീസിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിന്റെ വിജയമാണ് പി എസ് ജി നേടിയത്. ഇന്നലെ ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു ഹാൻഡ്ബോളിന് കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് എംബപ്പെ പി എസ് ജിക്ക് ലീഡ് നൽകി.

Picsart 23 09 20 08 04 03 337

58ആം മിനുട്ടിൽ അച്റഫ് ഹകീമി ലീഡ് ഇരട്ടിയാക്കി. വിറ്റിന നൽകിയ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിലേക്ക് മുന്നേറിയ ഹകീമി മികച്ച ഫീറ്റ് വെച്ച് ഡോർട്മുണ്ട് ഡിഫൻസിനെ കീഴ്പ്പെടുത്തി. അവസാനം തന്റെ പുറം കാലു കൊണ്ട് ഒരു ക്ലിനിക്കൽ ഫിനിഷിംഗ് ടച്ചിലൂടെ ഗോൾ നേടി. ഈ വിജയം പി എസ് ജിയുടെ വിജയവും ഉറപ്പിച്ചു.

മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫിൽ ന്യൂകാസിൽ യുണൈറ്റഡും എ സി മിലാനും ആണ് മറ്റു ക്ലബുകൾ. ഇരു ക്ലബുകളും ഇന്നലെ ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയിൽ ആയിരുന്നു കളി അവസാനിച്ചത്.