ഹീറോസ് ആയി ഒനാനയും ഹാരി മഗ്വയറും!! മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസാനം ചാമ്പ്യൻസ് ലീഗിൽ ജയം

Newsroom

Picsart 23 10 25 02 34 24 489
Download the Fanport app now!
Appstore Badge
Google Play Badge 1

അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ വിജയിച്ചു. ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും പരാജയപ്പെട്ട യുണൈറ്റഡ് ഇന്ന് ഓൾഡ് ട്രാഫോർഡിൽ കോപൻഹേഗനെ ആണ് തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. ഹാരി മഗ്വയറിന്റെ ഗോളാണ് യുണൈറ്റഡിന് ലീഡ് നൽകിയത് നൽകിയത്. എങ്കിലും അവസാന മിനുട്ടിൽ പെനാൾട്ടി രക്ഷിച്ച് ഒനാന ആണ് യുണൈറ്റഡിന്റെ യഥാർത്ഥ ഹീറോ ആയി ഇന്ന് മാറിയത്.

മാഞ്ചസ്റ്റർ 23 10 25 02 31 25 329

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നും താളം കിട്ടാതെ ആണ് കളിച്ചത്. ഈ സീസണിൽ ഇതുവരെ ഫോമിൽ എത്താൻ കഴിയാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് കോപൻഹേഗന് എതിരെയും പ്രയാസപ്പെട്ടു. പലപ്പോഴും നല്ല പാസുകൾ ചെയ്യാൻ പോലും അവർക്ക് ആയില്ല. നല്ല അവസരങ്ങളും യുണൈറ്റഡ് സൃഷ്ടിച്ചില്ല. എന്നാൽ മറുവശത്ത് കോപൻഹേഗൻ നിരന്തരം യുണൈറ്റഡ് ഡിഫൻസിന് തലവേദന ആയി.

ആദ്യ പകുതി ഗോളില്ലാതെ അവസാനിച്ചു. രണ്ടാം പകുതിയിൽ യുണൈറ്റഡ് ചില മാറ്റങ്ങൾ വരുത്തിയത് യുണൈറ്റഡിന്റെ കളിയുടെ വേഗത കൂട്ടി‌ അവസാനം 72ആം മിനുട്ടിൽ മുൻ ക്യാപ്റ്റൻ ഹാരി മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിനായി പന്ത് വലയിൽ എത്തിച്ചു. എറിക്സൺ നൽകിയ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു മഗ്വയറിന്റെ ഗോൾ.

Picsart 23 10 25 02 10 49 591

മാഞ്ചസ്റ്റർ യുണൈറ്റഡ് ജയം ഉറപ്പിക്കുക ആണെന്ന് തോന്നിച്ചു എങ്കിലും ഇഞ്ച്വറി ടൈമിന്റെ അവസാന സെക്കൻഡിൽ യുണൈറ്റഡ് ഒരു പെനാൾട്ടി വഴങ്ങി. ജോർദാൻ ലാർസൺ എടുത്ത ആ പെനാൾട്ടി തടഞ്ഞ് ഒനാന യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു.

അങ്ങനെ ചാമ്പ്യൻസ് ലീഗിൽ ഒരു വിജയം നേടിയതോടെ യുണൈറ്റഡിന്റെ നോക്കൗട്ട് പ്രതീക്ഷകൾ വീണ്ടും സജീവമായി. 3 പോയിന്റുമായി യുണൈറ്റഡ് ഇപ്പോൾ മൂന്നാം സ്ഥാനത്താണ്‌. കോപൻഹേഗന് 1 പോയിന്റ് മാത്രമാണ് ഉള്ളത്.