മാഞ്ചസ്റ്റർ സിറ്റി അവരുടെ യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ സ്പാർട്ട പ്രാഗിനെതിരെ 5-0 ന് ഉജ്ജ്വല വിജയം നേടി. ചാമ്പ്യൻസ് ലീഗിലെ അവരുടെ അപരാജിത കുതിപ്പ് 26 മത്സരങ്ങളായി അവർ വർദ്ധിപ്പിച്ചു, ഇത് ഒരു പുതിയ റെക്കോർഡാണ്. മാനുവൽ അകാൻജിയുടെ അസിസ്റ്റിൽ നിന്ന് ഫിൽ ഫോഡൻ നേടിയ ഗോളിലൂടെ മൂന്നാം മിനിറ്റിൽ തന്നെ സിറ്റി ലീഡ് എടുത്തു.
എർലിംഗ് ഹാലൻഡ് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി ചേർത്തു, 58-ാം മിനിറ്റിൽ അതിശയിപ്പിക്കുന്ന അക്രോബാറ്റിക് ബാക്ക്ഹീലും 68-ാം മിനിറ്റിൽ തൻ്റെ രണ്ടാം ഗോളും ഹാളണ്ട് നേടി.
64-ാം മിനിറ്റിൽ ജോൺ സ്റ്റോൺസ് ഹെഡ്ഡറിലൂടെ വലകുലുക്കി സ്കോർ 4-0. 88-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മാത്യൂസ് നൂനസ് വിജയം പൂർത്തിയാക്കി. നൂബസ് നേരത്തെ രണ്ട് അസിസ്റ്റുകളും സംഭാവന ചെയ്തിരുന്നു.
ഹാലാൻഡിൻ്റെ ബ്രേസ് അദ്ദേഹത്തിന്റെ സിറ്റിക്ക് വേണ്ടിയുള്ള ചാമ്പ്യൻസ് ലീഗിലെ 21ആം ഗോളായിരുന്നു. വെറും 23 മത്സരങ്ങളിൽ നിന്നാണ് 21 ചാമ്പ്യൻസ് ലീഗ് ഗോളുകൾ ഹാളണ്ട് നേടിയത്. ഇനി സിറ്റി സ്പോർട്ടിംഗിനെ നേരിടും. അതേസമയം സ്പാർട്ട പ്രാഗ് ബ്രെസ്റ്റിനെയും നേരിടും.
2007 നും 2009 നും ഇടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥാപിച്ച മത്സരത്തിലെ തുടർച്ചയായ തോൽവിയറിയാതെയുള്ള മുൻ റെക്കോർഡ് ആണ് സിറ്റി ഈ വിജയത്തോടെ തകർത്തത്.