യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷകൾ അസ്തമിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ ഡെന്മാർക്ക് ക്ലബ്ബായ കോപ്പൻ ഹെഗനോട് പരാജയപ്പെട്ടു. വിവാദ റഫറിയിങ്ങിൽ മുങ്ങിപ്പോയ മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് കോപ്പൻ ഹേഗൻ വിജയിച്ചത്. മികച്ച രീതിയിൽ കളി ആരംഭിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു.
രണ്ടാം മിനിറ്റിലും 23 മിനിറ്റിലും ഹൊയ്ലുണ്ട് ആണ് മഞ്ചസ്റ്റർ യുണൈറ്റഡ് ആയി ഗോളുകൾ നേടിയത്. താരത്തിന് ഇതോടെ ഈ ചാമ്പ്യൻസ് ലീഗ് സീസണിൽ അഞ്ചു ഗോളുകളായി. മാഞ്ചസ്റ്റർ യുണൈറ്റഡ് കളിയിൽ ആധിപത്യം തുടരുന്ന സമയത്ത് 42ആം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡ് ചുവപ്പു കാർഡ് കണ്ടത് മത്സരത്തിന്റെ ഗതി മാറ്റി. ഇതിനു ശേഷം ആദ്യപകുതി അവസാനിക്കും മുമ്പ് തന്നെ കോപ്പൻഹേഗൻ തിരിച്ചടിച്ച് സമനില നേടി.
ആദ്യം എലീനസിയിലൂടെ ആയിരുന്നു കോപ്പൻ ഹേഗൻ ഗോൾ നേടിയത്. തൊട്ടു പിന്നാലെ ഒരു വിവാദ പെനാൽറ്റിയിലൂടെ അവർ വീണ്ടും ഗോൾ നേടി. ഈ പെനാൽറ്റി വിധിയും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ വേദനിപ്പിച്ചു. ഗോൺസാൽവസ് ആണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. രണ്ടാം പകുതിയിൽ 10 പേരുമായി കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 69ആം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ വീണ്ടും ലീഡ് എടുത്തു. ബ്രൂണോ ഫെർണാണ്ടസ് ആണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അപ്പോഴും ലീഡ് സൂക്ഷിക്കാൻ ആയില്ല. 73 മിനിറ്റിൽ ലെറഗർ കോപ്പൻ ഹേഗനെ വീണ്ടും സമനിലയിൽ എത്തിച്ചു.
87 മിനിറ്റിൽ ബാർഡിലൂടെ അവർ വിജയഗോഡും നേടി. കോപ്പൻഹന്റെ ഗോളിലെ ഒഫ്സൈഡ് സാധ്യതയും വിവാദത്തിൽ തന്നെ നിന്നു ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് നാലു മത്സരങ്ങളിൽ മൂന്നും പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി നോക്കൗട്ട് റൗണ്ടിലേക്ക് എത്തുക പ്രയാസമായിരിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച നാലു മത്സ്യങ്ങളിലും പെനാൽറ്റി വഴങ്ങി. ഇത് ആദ്യമായാണ് ഒരു ടീം ആദ്യ നാല് ഗ്രൂപ്പ് മത്സരങ്ങളിലും പെനാൽറ്റി വയങ്ങുന്നത്.