പാരീസിൽ ആദ്യ പാദത്തിൽ ഏറ്റ 1-0 ന്റെ തോൽവി മറികടക്കാൻ ലക്ഷ്യമിട്ട് ബുധനാഴ്ച രാത്രി ബെർണബ്യൂവിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് അവസാന-16 ടൈയുടെ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡ് പി എസ് ജിയെ നേരിടും. പാരീസിൽ അവസാന നിമിഷത്തെ കൈലിയൻ എംബാപ്പെ സ്ട്രൈക്ക് ആയിരുന്നു പി എസ് ജിയെ വിജയിപ്പിച്ചത്. ഇന്ന് ബെർണബെയുവിൽ പി എസ് ജിക്ക് കാര്യങ്ങൾ എളുപ്പമായേക്കില്ല.
എമ്പപ്പെ പരിക്ക് മാറി എത്തുന്നത് അവർക്ക് പ്രതീക്ഷ നൽകും. അവസാന മൂന്ന് ലാ ലിഗ വിജയങ്ങൾ വിജയിച്ച് കൊണ്ട് ആൻസെലോട്ടിയുടെ റയൽ മാഡ്രിഡ് ടീം മികച്ച ഫോമിലാണ് ഉള്ളത്. ശനിയാഴ്ച റയൽ സോസിഡാഡിനെതിരായ 4-1 വിജയം അവർക്ക് ആത്മവിശ്വാസം നൽകും. അവസാന മൂന്ന് വർഷത്തിൽ രണ്ട് തവണ റയൽ മാഡ്രിഡ് പ്രീക്വാർട്ടറിൽ പുറത്തായിരുന്നു.
പി എസ് ജി ഫ്രഞ്ച് ലീഗിൽ ഒരു പരാജയവുമായാണ് പൊചടീനോയുടെ ടീം വരുന്നത്. എന്നാലും മെസ്സി നെയ്മർ എമ്പപ്പെ എന്നിവർ ഒരുമിച്ച് ഇറങ്ങും എന്നത് അവരെ ലോകത്തെ തന്നെ മികച്ച അറ്റാക്കിംഗ് ത്രെറ്റ് ആക്കി നിലനിർത്തുന്നു. സസ്പെൻഷൻ കാരണം മെൻഡിയും കസമെറൊയും ഇന്ന് റയലിനായി ഇറങ്ങില്ല. ഹെരേരയും റാമോസും പി എസ് ജി സ്ക്വാഡിൽ ഉണ്ടാകില്ല.