ലിയോൺ പരാജയപ്പെട്ടത് അയാക്സിന് ആശ്വാസമായി

- Advertisement -

ഇന്നലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ലിയോൺ പരാജയപ്പെട്ടത് ആശ്വാസമായി മാറിയത് ഡച്ച് ക്ലബായ അയാക്സിനാണ്. ലിയോൺ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിരുന്നു എങ്കിൽ അയാക്സിന് അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിൽ കളിക്കണം എങ്കിൽ യോഗ്യത മത്സരങ്ങൾ കളിക്കേണ്ടി വന്നേനെ. എന്നാൽ ലിയോൺ പരാജയപ്പെട്ടതോടെ അയാക്സിന് അടുത്ത സീസണിൽ നേരിട്ട് ഗ്രൂപ്പ് സ്റ്റേജിൽ കളിക്കാം.

ചാമ്പ്യൻസ് ലീഗ് വിജയികൾക്ക് നേരിട്ട് അടുത്ത സീസൺ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടാം. ഇത്തവണ ഫ്രഞ്ച് ലീഗിൽ ഏഴാമത് ഫിനിഷ് ചെയ്ത ലിയോണ് ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ഉള്ള ഏക വഴി ഇത്തവണ കിരീടം നേടുക ആയിരുന്നു. ഇനി അതിന് സാധിക്കുകയില്ല. ഇനി ഫൈനലിൽ കളിക്കുന്ന ബയേണും പി എസ് ജിയും നേരത്തെ തന്നെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ ടീമുകളാണ്. ഇതോടെ ഒഴിവു വരുന്ന ഗ്രൂപ്പ് സ്റ്റേജിലെ ഒരിടം അയാക്സ് സ്വന്തമാക്കും. യുവേഫ റാങ്കിംഗിൽ ഫ്രാൻസ് അഞ്ചാമതും നെതർലന്റ്സ് 11ആമതും ആണ്. അതുകൊണ്ട് തന്നെ ഫ്രാൻസിൽ നിന്ന് മൂന്നാമത് ഒരു ടീമില്ലാ എങ്കിൽ മാത്രമെ അയാക്സിന് നേരിട്ട് ഗ്രൂപ്പിൽ കയറാൻ പറ്റുമായിരുന്നുള്ളൂ.

Advertisement