ഡിഫൻസിലെ പ്രശ്നങ്ങളുമായി ലിവർപൂൾ ഇന്ന് അയാക്സിന് എതിരെ

Newsroom

ഇന്ന് ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് ആംസ്റ്റർഡാമിൽ ആണ്. അവിടെ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലിവർപൂൾ അയാക്സിനെ നേരിടാൻ എത്തുകയാണ്. രണ്ട് അറ്റാക്കിംഗ് ടീമുകൾ നേർക്കുനേർ വരുന്ന മത്സരത്തിലെ ആശങ്ക ലിവർപൂളിന്റെ ഡിഫൻസിലാകും. ലിവർപൂളിന്റെ ഡിഫൻസിലെ പ്രധാന താരങ്ങൾ ഒക്കെ പരിക്കേറ്റ് പുറത്താണ്. ഗോൾ കീപ്പർ അലിസൺ അവസാന കുറച്ച് ആഴ്ചകളായി പുറത്താണ്‌.

സെന്റർ ബാക്ക് വാൻ ഡൈക് എ സി എൽ ഇഞ്ച്വറിയുമായി മാസങ്ങളോളം പുറത്ത് ആയിരിക്കുകയാണ്. അതിനൊപ്പം മറ്റൊരു സെന്റർ ബാക്കായ മാറ്റിപിനും പരിക്കേറ്റിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇന്ന് ഫബീനോയും ഗോമസും ആകും ലിവർപൂൾ ഡിഫൻസിൽ ഇറങ്ങുക. മിഡ്ഫീൽഡറായ തിയാഗോയും പരിക്കിന്റെ പിടിയിലാണ്‌. ഇതൊക്കെ കൊണ്ട് തന്നെ ലിവർപൂളിന് അവരുടെ അറ്റാക്കിനെ ആശ്രയിക്കേണ്ടി വരും ഇന്ന് വിജയം കണ്ടെത്താൻ. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്.