ലിവർപൂളിന്റെ പ്രതിരോധത്തെ രൂക്ഷമായി വിമർശിച്ച് മുൻ ലിവർപൂൾ താരം ജാമി കാരഗർ. ആൻഫീൽഡിൽ റയൽ മാഡ്രിഡിനോട് ഇന്നലെ ലിവർപൂൾ 5-2 തോൽവി നേരിട്ടിരുന്നു. അതിനു ശേഷം സംസാരിക്കുക ആയിരുന്നു കാരഗർ. അവസാന രണ്ട് മത്സരങ്ങൾക്ക് ശേഷം ലിവർപൂൾ അവരുടെ മോശം ഫോമിലേക്ക് തിരിച്ചെത്തി എന്നതാണ് സത്യം. അദ്ദേഹം പറഞ്ഞു.
എവർട്ടണിനും ന്യൂകാസിലിനും എതിരായ ജയത്തിലും ലിവർപൂളിന്റെ ബലഹീനതകൾ വ്യക്തമായിരുന്നു. എവർട്ടൺ ഈ സീസണിലെ ഏറ്റവും മോശം ടീമുകളിൽ ഒന്നായിരുന്നു. അവരെ തോൽപ്പിക്കുന്നത് വലിയ കാര്യമല്ല. ന്യൂകാസിൽകാലട്ടെ 10 പേരുമായായിരുന്നു കളിച്ചത്. എന്നിട്ടും ലിവർപൂളിന് എതിരെ നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്കായി. അവർ 11 പേരുണ്ടായിരുന്നെങ്കിൽ 2-0 എന്നത് 2-2 ആയേനെ. കാരഗർ പറഞ്ഞു.
കാരാഗർ ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻ ഡൈകിനെയും വിമർശിച്ച്. രണ്ടു മാസങ്ങൾക്ക് മുമ്പ് കരാഗർ ഇപ്പോൾ ആണെങ്കിൽ ലിവർപൂൾ ടീമിന്റെ ഡിഫൻസിൽ ഇടം പിടിക്കില്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഉള്ള ഞാൻ
വരെ നേരിട്ട് ലിവർപൂൾ ആദ്യ ഇലവനിലേക്ക് എത്തും എന്ന് ഞാൻ കരുതുന്നു എന്ന് കാരഗർ പറഞ്ഞു.