ഇരട്ട ഗോളോടെ ലെവൻഡോസ്‌കി കളം നിറഞ്ഞു കളിച്ചപ്പോൾ എ.ഇ.കെ ഏതെൻസിനെതിരെ ബയേൺ മ്യൂണിക്കിന് ജയം. ഒരു പകുതികളിലുമായി ലെവൻഡോസ്‌കി നേടിയ ഗോളാണ് ബയേൺ മ്യൂണിക്കിന്റെ വിജയം എളുപ്പമാക്കിയത്.
ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെയാണ് ബയേൺ മ്യൂണിക് ഗോളടി തുടങ്ങിയത്. തോമസ് മുള്ളറിനെ ഏതെൻസ് താരം കോസിച്ച് ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ലെവൻഡോസ്‌കി ബയേണിന് ലീഡ് കൊടുത്തത്. തുടർന്ന് രണ്ടാം പകുതിയിലാണ് കിമ്മിച്ചിന്റെ കോർണറിൽ നിന്ന് രണ്ടാമത്തെ ഗോൾ നേടിയാണ് ലെവൻഡോസ്‌കി ബയേൺ മ്യൂണിക്കിന്റെ വിജയം ഉറപ്പിച്ചത്.
ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ള ബയേൺ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. നാല് മത്സരങ്ങളിൽ നിന്ന് തന്നെ 8 പോയിന്റുള്ള അയാക്സ് ആണ് രണ്ടാം സ്ഥാനത്ത്.