ജയത്തോടെ ചാമ്പ്യൻസ് ലീഗ് തുടങ്ങി ആർ.ബി ലൈപ്സിഗ്

Wasim Akram

Picsart 23 09 20 00 40 39 166
Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിൽ തങ്ങളുടെ ആദ്യ മത്സരം ജയത്തോടെ തുടങ്ങി ആർ.ബി ലൈപ്സിഗ്. സ്വിസ് യങ് ബോയ്സിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ജർമ്മൻ ക്ലബ് തോൽപ്പിച്ചത്. 21 ഷോട്ടുകൾ മത്സരത്തിൽ ഉതിർത്ത ലൈപ്സിഗ് മൂന്നാം മിനിറ്റിൽ തന്നെ മുന്നിൽ എത്തി. ഡേവിഡ് റൗമിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ മുഹമ്മദ് സിമാകൻ ആണ് അവർക്ക് ആയി ഗോൾ നേടിയത്. 31 മത്തെ മിനിറ്റിൽ ഉഗ്റിനികിന്റെ പാസിൽ നിന്നു മെസ്ചാക് എലിയ യങ് ബോയ്സിന് ആയി സമനില ഗോൾ നേടി.

ലൈപ്സിഗ്

എന്നാൽ രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ഗോളുകൾ അടിച്ചു മത്സരം പിടിക്കുന്ന ലൈപ്സിഗിനെ ആണ് പിന്നീട് മത്സരത്തിൽ കണ്ടത്. 73 മത്തെ മിനിറ്റിൽ കെവിൻ കാമ്പലിന്റെ പാസിൽ നിന്നു അതുഗ്രൻ അടിയിലൂടെ ഷാലഗർ ജർമ്മൻ ക്ലബിന് മുൻതൂക്കം നൽകി. തുടർന്ന് 92 മത്തെ മിനിറ്റിൽ ബെഞ്ചമിൻ ഹെൻറിക്സിന്റെ പാസിൽ നിന്നു ഗോൾ നേടിയ പകരക്കാരൻ ബെഞ്ചമിൻ സെസ്കോ ആണ് ലൈപ്സിഗ് ജയം പൂർത്തിയാക്കിയത്.