ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിന്റെ ആദ്യ പാദത്തിൽ ലാസിയോ നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്കിനെ നേരിടും. റോമിൽ വെച്ചാണ് മത്സരം നടക്കുന്നത്. ബയേൺ വലിയ എതിരാളികൾ ആണെങ്കിലും പരിക്ക് കാരണം അവരുടെ പ്രധാന താരങ്ങളിൽ പലരും ഇല്ല എന്നത് ലാസിയോക്ക് പ്രതീക്ഷ നൽകുന്നു. എട്ടോളം ബയേൺ താരങ്ങളാണ് പരിക്ക് കാരണം ഇന്ന് ഇല്ലാത്തത്.
കൊറോണ കാരണം മുള്ളറും ടീമിൽ ഇല്ല. ഗ്നാബറി, പവാർഡ്, നിയാൻസു, ഡഗ്ലസ് കോസ്റ്റ, ടൊളിസൊ, ന്യൂബ്, സ്യൂൾ എന്നിവർ ഒക്കെ പരിക്കിന്റെ പിടിയിലാണ്. അവസാന മത്സരത്തിൽ ഫ്രാങ്ക്ഫർടിനോട് പരാജയപ്പെട്ട ബയേൺ വിജയമില്ലാത്ത രണ്ടു മത്സരങ്ങൾക്ക് ശേഷമാണ് റോമിലേക്ക് എത്തുന്നത്. ലാസിയോ വലിയ ടീമുകൾക്ക് മുന്നിൽ പരാജയപ്പെടുന്നുണ്ട് എങ്കിലും സമീപകാലത്ത് മെച്ചപ്പെട്ട ഫോമിലാണ് അവർ കളിക്കുന്നത്. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുക.