ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി ലാസിയോ. 20 വർഷങ്ങൾക്ക് ശേഷം പ്രീ ക്വാർട്ടറിൽ കടന്നിരിക്കുകയാണ് ഇറ്റാലിയൻ ക്ലബ്ബ്. ക്ലബ്ബ് ബ്രൂഷെയോട് സമനില വഴങ്ങിയെങ്കിലും പരാജയമറിയാതെ അവസാന പതിനാറ് ടീമുകളിൽ ഒന്നായി മാറി ലാസിയോ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതമടിച്ചപ്പോൾ ലാസിയ്യൊക്ക് വേണ്ടി കൊരിയയും പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് കൈറോ ഇമ്മൊബിലും സ്കോർ ചെയ്തു.
ലാസിയോയെ മുൾമുനയിൽ നിർത്തിയ ക്ലബ്ബ് ബ്രൂഷെ ഗോളുകൾ റൂഡ് വോർമറും ഹാൻസ് വനാകെനും ഗോളടിച്ചു. കളിയുടെ 39അം മിനുട്ടിൽ കബ്ബ് ബ്രൂഷെയുടെ സൊബോൾ ചുവപ്പ് കണ്ട് പുറത്ത് പോയി. പിന്നീട് പത്ത് പേരുമായി പൊരുതിയ ക്ലബ്ബ് ബ്രൂഷെ മികച്ച പ്രകടമാണ് കാഴ്ച്ചവെച്ചത്. രണ്ടാം പകുതിയിൽ ജയം സ്വന്തമാക്കാൻ ലാസിയോ കിണഞ്ഞ് ശ്രമിച്ചെങ്കിലും ബ്രൂഷെ സമനില പിടിക്കുകയായിരുന്നു. 1999-2000 സീസണിലായിരുന്നു ഇതിന് മുൻപ് ലാസിയോ യൂറോപ്പിൽ കുതിപ്പ് നടത്തിയത്. അന്ന് ലാസിയോക്ക് ക്വാർട്ടർ ഫൈനൽ വരെ എത്താൻ കഴിഞ്ഞിരുന്നു.