പ്രീമിയർ ലീഗിൽ ശ്രദ്ധ കൊടുക്കാൻ വേണ്ടി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തു പോവുക എന്ന യാതൊരു ഉദ്ദേശവും ലിവർപൂളിന് ഇല്ല എന്ന് പരിശീലകൻ ക്ലോപ്പ്. ഇന്ന് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സാൽസ്ബർഗിനെ നേരിടാൻ ഇരിക്കുകയാണ് ലിവർപൂൾ. ഒന്ന് ഒരു പോയന്റ് എങ്കിലും സ്വന്തമാക്കിയില്ല എങ്കിൽ ലിവർപൂൾ നോക്കൗട്ട് റൗണ്ടിൽ എത്തില്ല.
അങ്ങനെ വന്നാൽ ലിവർപൂൾ ഇനി യൂറോപ്പ ലീഗിൽ കളിക്കേണ്ടി വരും. യൂറോപ്പ ലീഗിൽ രണ്ടാം നിര ടീമിനെ ഇറക്കിയാൽ പ്രീമിയർ ലീഗ് കിരീടമെന്ന ലക്ഷ്യത്തിലേക്ക് എളുപ്പമാകും എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ കഴിഞ്ഞ സീസൺ പോലെ ചാമ്പ്യൻസ് ലീഗ് കിരീടം തന്നെ സ്വന്തമാക്കൽ ആണ് ലിവർപൂളിന്റെ ലക്ഷ്യം എന്ന് ക്ലോപ്പ് പറഞ്ഞു. യൂറോപ്പ ലീഗിനെ കുറിച്ച് ടീം ചിന്തിക്കുന്നു പോലും ഇല്ലായെന്നും അദ്ദേഹം പറഞ്ഞു.