ഒരു ശതമാനം മാത്രമാണ് പ്രതീക്ഷ എങ്കിലും പൊരുതും എന്ന് ക്ലോപ്പ്

Newsroom

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിനു മുമ്പ് സംസാരിച്ച് ക്ലോപ്പ് തന്റെ ടീം മാഡ്രിഡിൽ അവസാനം വരെ പൊരുതും എന്ന് പറഞ്ഞു. തന്റെ ലിവർപൂൾ ടീമിന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെത്താൻ ഇനി ഒരു ശതമാനം സാധ്യത മാത്രമേ ഉള്ളൂവെന്നും എന്നാൽ ആ ശതമാനം ഉണ്ടെങ്കിലും തന്റെ ടീം പൊരുതും എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് പറഞ്ഞു.

Picsart 23 01 17 07 23 13 901

ആൻഫീൽഡിൽ ആദ്യ പാദത്തിൽ റയലിനോട് ലിവർപൂൾ 5-2ന്റെ ആദ്യ പാദ തോൽവി ഏറ്റുവാങ്ങിയിരുന്നു. “മൂന്നാഴ്ച മുമ്പ് ഞാൻ പറഞ്ഞു, മാഡ്രിഡ് അവരുടെ ആദ്യ പാദത്തിലെ റിസൾട്ടോടെ അടുത്ത റൗണ്ടിലെത്തി എന്ന്, ഇപ്പോൾ ഞങ്ങൾ മൂന്നാഴ്ചയ്ക്ക് ശേഷം ഇവിടെ നിൽക്കുകയാണ്, ഒരു കളി കളിക്കാനുണ്ടെന്ന് ഞങ്ങൾക്കറിയാം,”

“ഒരു ശതമാനം അവസരമുണ്ടെങ്കിൽ, ഞാൻ ആ പ്രതീക്ഷയിൽ ശ്രമിച്ചുനോക്കാൻ ആഗ്രഹിക്കുന്നു. ഇത് എത്ര ബുദ്ധിമുട്ടാണെങ്കിലും, ഇത് സാധ്യമല്ല എന്ന് പറഞ്ഞാലും ഞങ്ങൾ കളിക്കാൻ തയ്യാറാണ്‌” ക്ലോപ്പ് പറഞ്ഞു.