യുവന്റസിന് തിരിച്ചടി, ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെ മൊറാട്ടയും ഡിബാലയുമില്ല

Images 2021 09 26t185503.849

ചാമ്പ്യൻസ് ലീഗിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിക്കെതിരെ ഇറങ്ങുന്ന യുവന്റസിന് തിരിച്ചടി. യുവന്റസ് അക്രമണത്തിന്റെ കടിഞ്ഞാൺ കയ്യാളുന്ന അൽവാരോ മൊറാട്ടയും പൗലോ ഡിബാലയും പരിക്ക് കാരണം പുറത്തിരിക്കും. സാമ്പ്ടോറിയക്കെതിരായ മത്സരത്തിൽ ഇരു താരങ്ങളും പരിക്കേറ്റാണ് പുറത്ത് പോയത്. കളിയുടെ 22ആ മിനുട്ടിൽ മുടന്തിക്കൊണ്ടാണ് ഡിബാല കളം വിട്ടത്. അതേ സമയം മൊറാട്ടയും ഡിബാലയും ഇല്ലെങ്കിലും ചാമ്പ്യൻസ് ലീഗിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് യുവന്റസ് കോച്ച് അല്ലെഗ്രി പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെ നടക്കുന്നത് നിർണായകമായ മത്സരമല്ല, അത് സീനിറ്റിനെതിരായ മത്സരത്തിലാണ് തീരുമാനമാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ചാമ്പ്യൻസ് ലീഗിൽ ആദ്യ മത്സരം ജയിച്ചാണ് യുവന്റസും ചെൽസിയും തുടങ്ങിയത്. ചെൽസി സെനിറ്റിനേയും യുവന്റസ് സ്വീഡിഷ് ടീം മാൽമോയെയുമാണ് പരാജയപ്പെടുത്തിയത്.

Previous articleവമ്പന്‍ പോരാട്ടത്തിൽ കോഹ്‍ലിയും രോഹിത്തും നേര്‍ക്കുനേര്‍, ടോസ് അറിയാം
Next articleത്രില്ലര്‍!!! ചെന്നൈയെ രക്ഷിച്ച് ജഡേജ, പ്രസിദ്ധ കൃഷ്ണയെറിഞ്ഞ 19ാം ഓവറിൽ പിറന്നത് 22 റൺസ്