യുവന്റസ്.. എന്താണിത്!!? മകാബി ഹൈഫക്ക് മുന്നിൽ അലെഗ്രിയുടെ ടീം തകർന്നടിഞ്ഞു

യുവന്റസിന് ഇത് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സീസണുകളിൽ ഒന്നായി മാറുകയാണ്. സീരി എയിൽ പതനം അവർ ചാമ്പ്യൻസ് ലീഗിലും ആവർത്തിക്കുന്നു. ഇസ്രായേലിൽ ക്ലബായ മകാബി ഹൈഫയാണ് ഇന്ന് യുവന്റസിന്റെ കഥ കഴിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഹൈഫയുടെ വിജയം.

20221012 000638

മത്സരം ആരംഭിച്ച് മിനുട്ടുകൾക്ക് അകം തന്നെ യുവന്റസ് ഗോൾ വഴങ്ങി. ആറാം മിനുട്ടിൽ ഒരു ഹെഡറിലൂടെ അറ്റ്സിലി ആണ് ലക്ഷ്യം കണ്ടത്. ആ ഹെഡർ ചെസ്നിക്ക് തടയാൻ ആകുന്നതായിരുന്നു എങ്കിലും തടയാൻ ആയില്ല. ആദ്യ പകുതി അവസാനിക്കും മുമ്പ് അറ്റ്സിലി തന്നെ ലീഡ് ഇരട്ടിയാക്കി‌. ഇത്തവണ ഒരു പവർഫുൾ ഇടം കാലൻ സ്ട്രൈക്ക് ആണ് ഗോളായി മാറിയത്‌.

ഈ രണ്ടു ഗോളുകൾക്കും മറുപടി പറയാനുള്ള മികവ് യുവന്റസ് സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ നാലു മത്സരങ്ങളിൽ ആകെ ഒരു മത്സരം ആണ് യുവന്റസ് വിജയിച്ചത്. ഹൈഫക്ക് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ വിജയമാണ് ഇത്