പ്രമുഖർക്ക് ഒക്കെ വിശ്രമം നൽകി സ്പർസ് ഇന്ന് ബയേർണിൽ

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ബയേൺ മ്യൂണിചിനെ നേരിടാൻ ഇരിക്കുകയാണ് സ്പർസ്. ഇന്ന് മ്യൂണിച്ചിൽ നടക്കുന്ന മത്സരത്തിൽ പ്രമുഖരൊന്നും ഇല്ലാതെയാണ് സ്പർസ് ഇറങ്ങുന്നത്. ഡെലി അലി, ഹരി കെയ്ൻ, സെർജി ഓറിയർ, വെർടൊംഗൻ തുടങ്ങിവർ ഒന്നും ഇന്ന് മ്യൂണിച്ചിലേക്ക് യാത്ര ചെയ്തിട്ടില്ല.

പരിക്ക് കാരണം ഹാരി വിങ്ക്സ്, ലോറിസ്, ബെൻ ഡേവിസ്, ലമേല തുടങ്ങിയരും ടീമിനൊപ്പം ഇല്ല. നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചതിനാലാണ് മൗറീനോ താരങ്ങൾക്ക് വിശ്രമം നൽകുന്നത്. എന്നാൽ അവസരം കിട്ടാത്തവർക്ക് അവസരം കൊടുക്കുകയാണ് തന്റെ ലക്ഷ്യം എന്ന് ജോസെ പറഞ്ഞു. ആദ്യം ഏറ്റുമുട്ടിയപ്പോൾ 7-2ന്റെ പരാജയം സ്പർസ് ബയേണിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു.

Advertisement