യുവേഫയുടെ മികച്ച താരമായി ജോർഗീഞ്ഞോ, പരിശീലകൻ തോമസ് ടൂഹൽ

യുവേഫയുടെ ഈ വർഷത്തെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള അവാർഡ് ചെൽസിയുടെ ഇറ്റാലിയൻ താരം ജോർഗീഞ്ഞോ സ്വന്തമാക്കി. ചെൽസിയുടെ കൂടെ ചാമ്പ്യൻസ് ലീഗ് കിരീടവും സൂപ്പർ കപ്പ് കിരീടവും കൂടാതെ ഇറ്റലി ദേശീയ ടീമിന്റെ കൂടെ യൂറോ കപ്പ് കിരീടവും ജോർഗീഞ്ഞോ ഈ സീസണിൽ നേടിയിരുന്നു. ചെൽസി താരമായ എൻഗോളോ കാന്റെ, മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡിബ്രൂയ്നെ എന്നിവരെ മറികടന്നാണ് ജോർഗീഞ്ഞോ അവാർഡ് സ്വന്തമാക്കിയത്.

ചെൽസിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ എത്തിച്ച പരിശീലകൻ തോമസ് ടൂഹൽ ആണ്‌ യുവേഫയുടെ ഏറ്റവും മികച്ച പരിശീലകനുള്ള അവർഡ് സ്വന്തമാക്കിയത്. ഇറ്റലിയെ യൂറോ കപ്പ് കിരീടത്തിലേക്ക് നയിച്ച റോബർട്ടോ മാൻസീനിയെ മറികടന്നാണ് ടൂഹൽ കിരീടം നേടിയത്. ജനുവരിയിൽ തോമസ് ടൂഹൽ ചെൽസിയിൽ എത്തിയത് മുതൽ ടീം മികച്ച പ്രകടനമാണ് നടത്തിയത്.