റോമയ്‌ക്കെതിരെ കൂടുതൽ ഗോളടിക്കാൻ സാധിച്ചെനെ – ഇസ്‌കോ

- Advertisement -

ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റോമയ്‌ക്കെതിരെ കൂടുതൽ ഗോളടിക്കാൻ റയൽ മാഡ്രിഡിന് സാധിക്കുമായിരുന്നെന്നു ഇസ്‌കോ. ചാമ്പ്യൻസ് ലീഗിൽ ഏക പക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇറ്റാലിയൻ ടീമായ റോമയെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. തങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തെന്നും ടീമിന്റെ വിജയത്തിൽ സന്തോഷിക്കുന്നുവെന്നും ഇസ്‌കോ കൂട്ടിച്ചേർത്തു.

ഇസ്‌കോയുടെ തകർപ്പൻ ഫ്രീകിക്കിലൂടെയാണ് റയൽ മാഡ്രിഡ് ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ അക്കൗണ്ട് തുറന്നത്. ലൂക്ക മോഡ്രിച്ചിന്റെ അസിസ്റ്റിൽ ഗാരെത് ബെയിൽ രണ്ടാം ഗോളടിച്ചു. പകരക്കാരനായിട്ടിറങ്ങിയ മറിയാനോ ഡിയാസിന്റെ സ്റ്റോപ്പേജ് ടൈം ഗോളിലൂടെ റയൽ മൂന്നാം ഗോളും തികച്ചു. തുടർച്ചയായ നാലാം കിരീടം ലക്ഷ്യമാക്കി ഇറങ്ങിയ റയൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

Advertisement