ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഇത്തവണ മിലാൻ ഡർബി കാണാം. ഇന്ന് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ഇന്റർ മിലാൻ ബെൻഫികയോട് സമനില വഴങ്ങി എങ്കിലും അവർ സെമി ഫൈനൽ ഉറപ്പിച്ചു. ആദ്യ പാദത്തിൽ 2-0ന് ജയിച്ച ഇന്റർ മിലൻ ഇന്ന് 3-3 എന്ന സമനിലയാണ് വഴങ്ങിയത്. അഗ്രിഗേറ്റ് സ്കോർ 5-3
ഇന്ന് ആദ്യ പകുതിയിൽ 12ആം മിനുട്ടിൽ ബരെലയിലൂടെ ഇന്റർ ലീഡ് എടുത്തു. ലൗട്ടാരോയുടെ പാസിൽ നിന്ന് ആണ് ബരെല ഗോൾ നേടിയത്. ആദ്യ പാദത്തിലും ബരെല ഗോൾ നേടിയിരുന്നു. 38ആം മിനുട്ടിൽ ഓർസ്നസിന്റെ ഗോളിലൂടെ ബെൻഫിക സമനില കണ്ടെത്തി. ആദ്യ പകുതി 1-1 എന്ന് അവസാനിച്ചു. രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസ് ഇന്ററിന് അവരുടെ തിരികെ നേടിക്കൊടുത്തു. സ്കോർ 2-1. അഗ്രിഗേറ്റ് സ്കോർ 4-1.
ഇതിനു ശേഷം സബ്ബായി എത്തിയ കൊറേയയും ഇന്ററിനായി ഗോൾ നേടി. സ്കോർ 3-1(5-1). 86ആം മിനുട്ടിൽ അന്റോണിയോ സിൽവയുടെ ഗോൾ ബെൻഫികയ്ക്ക് ചെറിയ ആശ്വാസം നൽകി. 3-2 (5-2). വീണ്ടും പൊരുതിയ ബെൻഫിക ഇഞ്ച്വറി ടൈമിൽ സമനില ഗോളും കണ്ടെത്തി. മുസ ആയിരുന്നു ഗോൾ നേടിയത്.
ഇനി സെമി ഫൈനലിൽ എ സി മിലാനെ ആകും ഇന്റർ മിലൻ നേരിടുക. കഴിഞ്ഞ ദിവസം നാപോളിയെ മറികടന്നായിരുന്നു എ സി മിലാൻ സെമി ഫൈനൽ ഉറപ്പിച്ചത്.