ഇഞ്ചുറി ടൈമിൽ വലൻസിയയെ സമനിലയിൽ പിടിച്ച് ലില്ലെ

Staff Reporter

ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനുറ്റിൽ വലൻസിയയെ സമനിലയിൽ പിടിച്ച് ലില്ലെ. മത്സരം തീരാൻ നിമിഷങ്ങൾ ശേഷിക്കെ ഗോൾ നേടിയാണ് വലൻസിയയുടെ ജയം ലില്ലെ തടഞ്ഞത്. രണ്ട് മിനുറ്റിനിടെ രണ്ട് മഞ്ഞ കാർഡ് കണ്ട് ഡിയകബി പുറത്തുപോയതോടെ 10 പേരുമായാണ് വലൻസിയ മത്സരം അവസാനിപ്പിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിയിൽ ലില്ലെയുടെ യുസഫ് യാസിസിയുടെ ഷോട്ട് ബാറിൽ തട്ടി തെറിച്ചതും അവർക്ക് തിരിച്ചടിയായി.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ചെറിഷേവിന്റെ ഗോളിലൂടെ വലൻസിയ ലീഡ് നേടുകയായിരുന്നു. എന്നാൽ 84ആം മിനുറ്റിൽ ഡിയകബി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ വലൻസിയ ജയം കൈവിടുകയായിരുന്നു. തുടർന്നാണ് ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനുറ്റിൽ ഐക്കോണെയിലൂടെ ലില്ലെ സമനില ഗോൾ നേടിയത്.