മിലാനിൽ ഇന്ന് നടന്ന ഇന്റർ ബാഴ്സലോണ പോരാട്ടം സമനിലയിൽ അവസാനിച്ചു. അവസാന 10 മിനുറ്റുകളിൽ പിറന്ന രണ്ട് ഗോളുകൾ കളി 1-1 എന്ന നിലയിൽ അവസാനിപ്പിക്കുകയായിരുന്നു. ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ ബാഴ്സലോണ ഒരിക്കൽ കൂടി മെസ്സിയുടെ അഭാവം അറിയിക്കാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷെ ക്യാപ്റ്റൻ ഇക്കാർഡിയുടെ മികവ് ബാഴ്സലോണക്ക് വിജയം നിഷേധിക്കുകയായിരുന്നു.
കളിയിൽ ഉടനീളം ആധിപത്യം ബാഴ്സലോണക്ക് തന്നെ ആയിരുന്നു എങ്കിലും ഇന്ററിന്റെ ഡിഫൻസ് ഭേദിക്കാൻ ബാഴ്സക്കായിരുന്നില്ല. കളിയുടെ 83ആം മിനുട്ടിൽ മാൽകോം ആണ് ബാഴ്സക്ക് അർഹിച്ച ലീഡ് നേടിക്കിടുത്തത്. 81ആം മിനുട്ടിൽ ആയി എത്തി രണ്ട് മിനുട്ടുകൾക്കകം ആയിരുന്നു മാൽകോമിന്റെ ഗോൾ. ബാഴ്സലോണയുടെ ഗോൾ വരെ ചിത്രത്തിലേ ഇല്ലാതിരുന്ന ഇന്റർ മിലാൻ ബാഴ്സലോണയുടെ ഗോൾ വീണ് അഞ്ചു മിനുട്ടുകൾക്കകം തിരിച്ചടിച്ചു.
ക്യാപ്റ്റൻ ഇക്കാർഡി ആയിരുന്നു ഇന്ററിന് സമനില ഗോൾ നേടിക്കൊടുത്തത്. ഇന്റർ മിലാന്റെ മത്സരത്തിലെ ഏക ഷോട്ട് ഓൺ ടാർഗറ്റും ഇത് മാത്രമായിരുന്നു. നേരത്തെ ബാഴ്സലോണയുടെ ഹോമിൽ വെച്ച് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ബാഴ്സലോണ വിജയിച്ചിരുന്നു. ഗ്രൂപ്പിൽ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബാഴ്സലോണക്ക് 10 പോയന്റും ഇന്റർ മിലാന് ഏഴു പോയന്റുമാണ് ഉള്ളത്. ഒരു പോയന്റ് മതിയാകും ബാഴ്സക്ക് ഇനു പ്രീക്വാർട്ടർ ഉറപ്പിക്കാൻ.