ഫ്രഞ്ച് റഫറി സ്റ്റെഫാനി ഫ്രപ്പാർട്ട് ഇന്ന് ചാമ്പ്യൻസ് ലീഗിൽ പുതു ചരിത്രം കുറിക്കും. ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറി ആയി ഫ്രപ്പാർട്ട് ഇന്ന് മാറും. നാളെ നടക്കുന്ന യുവന്റസും ഡൈനാമോ കീവും തമ്മിലുള്ള മത്സരമാകും ഫ്രപ്പാർട്ട് നിയന്ത്രിക്കുന്നത്. നേരത്തെയും പുരുഷ ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിച്ച് ചരിത്രം കുറിച്ചിട്ടുണ്ട് ഫ്രപ്പാർട്ട്.
കഴിഞ്ഞ വർഷത്തെ ചെൽസിയും ലിവർപൂളും തമ്മിലുള്ള യുവേഫ സൂപ്പർ കപ്പ് മത്സരം നിയന്ത്രിച്ചത് ഫ്രപ്പാർട്ട് ആയിരുന്നു. ഫ്രാൻസിൽ ലീഗ് വണിലും ലീഗ് 2വിലും ആദ്യമായി മത്സരം നിയന്ത്രിക്കുന്ന വനിത എന്ന് പേരും മുമ്പ് ഫ്രപ്പാർട് സമ്പാദിച്ചിട്ടുണ്ട്. ആദ്യമായി ഒരു പുരുഷ ദേശീയ ടീം മത്സരം നിയന്ത്രിച്ച വനിതയും ഫ്രപ്പാർട്ട് ആയിരുന്നു.