ഫൈനലിന് മുൻപേ ലിവർപൂളിന് ആശ്വാസം, ഫിർമിനോ മടങ്ങിയെത്തും

- Advertisement -

ചാമ്പ്യൻസ് ലീഗ് ഫൈനലിന് സ്‌ട്രൈക്കർ ഫിർമിനോ തിരിച്ചെത്തും എന്ന് സ്ഥിതീകരിച് യുർഗൻ ക്ളോപ്പ്. ലിവർപൂളിന്റെ അവസാന 3 മത്സരങ്ങൾ ഗ്രോയിൻ ഇഞ്ചുറി കാരണം കളിക്കാതിരുന്ന ഫിർമിനോ നാളെ മാഡ്രിഡിൽ ഫൈനലിൽ കളിക്കുമെന്ന് ഇതോടെ ഉറപ്പായി. എങ്കിലും സ്റ്റർട്ടിങ് ഇലവനിൽ താരം ഉണ്ടാകുമോ എന്നത് വെളിപ്പെടുത്താൻ ക്ളോപ്പ് തയ്യാറായില്ല.

ഫിർമിനോയുടെ അഭാവത്തിൽ ഒറീജിയാണ്‌ സെമി ഫൈനലിൽ ബാഴ്സകെതിരെ ലിവർപൂൾ ആക്രമണം നയിച്ചത്. രണ്ടാം പാദത്തിൽ ആൻഫീൽഡിൽ 2 ഗോളുകൾ നേടി താരം മികച്ച ഫോമിലാണ്. ഫൈനലിൽ ഒറീജിയെ പുറത്തിരുത്തി ഫിർമിനോക്ക് അവസരം നൽകുമോ എന്നതാണ് ആരാധകർ ഉറ്റ് നോക്കുന്ന കാര്യം.

Advertisement