ഡോർട്മുണ്ട് ഗ്രൂപ്പ് ചാമ്പ്യൻ, അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാമത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എയിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി. അത്ലറ്റിക്കോ മാഡ്രിഡ് ആൺ രണ്ടാം സ്ഥാനക്കാരായത്. ഇരുടീമുകൾക്കും 13 പോയന്റ് വീതമാണ് ഉള്ളത്. മെച്ചപ്പെട്ട ഗോൾ ശരാശരി ഡോർട്മുണ്ടിനെ ഒന്നാമത് എത്തിക്കുകയായിരുന്നു.

ഇന്ന് നടന്ന മത്സരത്തിൽ മൊണാക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഡോർട്മുണ്ട് പരാജയപ്പെടുത്തി. ഡോർട്മുണ്ടിന്റെ ഫുൾബാക്ക് ഗുറേറോ നേടിയ ഇരട്ട ഗോളുകൾ ആണ് ഡോർട്മുണ്ടിനെ ഇന്ന് ജയിപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം വരെ വിജയിക്കാത്ത മൊണാക്കോ ഗ്രൂപ്പിൽ അവസാനമായി തന്നെയാണ് ഉള്ളത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ക്ലബ് ബ്രുഗെയും അത്ലറ്റിക്കോ മാഡ്രിഡും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിൽ ആറു പോയന്റ് നേടിയ ബെൽജിയം ക്ലബായ ബ്രുഗെ മൂന്നാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്.