ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുക നിരവധി മാറ്റങ്ങളുമായാകും. യുണൈറ്റഡിന്റെ ഒന്നാം നമ്പർ കീപ്പറായ ഡി ഹിയയെ കൂട്ടാതെയാണ് ടീം സ്പെയിനിലേക്ക് യാത്ര ആയത്. ഇന്മ് വലൻസിയയുമായാണ് യുണൈറ്റഡിന്റെ മത്സരം. നേരത്തെ തന്നെ നോക്കൗട്ട് റൗണ്ട് യോഗ്യത മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയിരുന്നു.
ഈ കാരണത്താലാണ് താരങ്ങൾക്ക് വിശ്രമം നൽകാൻ മൗറീനോ തീരുമാനിച്ചത്. ഡി ഹിയക്ക് ഒപ്പം മാറ്റിചിനും മൗറീനോ ഇന്ന് വിശ്രമം നൽകി. ഇരുവരും മാഞ്ചസ്റ്ററിൽ തന്നെയാണുള്ളത്. യുണൈറ്റഡ് അക്കാദമി താരങ്ങളായ ഗ്രീന്വുഡിനെയും ജെയിംസ് ഗാർനറെയും മൗറീനോ ഇന്ന് വലൻസിയക്കായുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പോഗ്ബ, പെരേര, ഫ്രെഡ് തുടങ്ങിയവർക്ക് ഒക്കെ ഇന്ന് ആദ്യ ഇലവനിൽ സ്ഥാനമുണ്ടാകും എന്നും മൗറീനോ പറഞ്ഞു. ഡി ഹിയയുടെ അഭാവത്തിൽ അർജന്റീൻ കീപ്പർ റൊമാരിയോ ആകും യുണൈറ്റഡിന്റെ ഗോൾ വല കാക്കുക.













