സിറ്റിയെ തടയാൻ ആകുമെന്ന പ്രതീക്ഷയിൽ ഡോർട്മുണ്ട്

ചാമ്പ്യൻസ് ലീഗിൽ ആദ്യ കിരീടമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന മാഞ്ചസ്റ്റർ സിറ്റിയെ തടയാൻ ആകുമെന്ന പ്രതീക്ഷയിൽ ഇന്ന് ബൊറൂസിയ ഡോർട്മുണ്ട് ഇന്ന് പെപിനെയും ടീമിനെയും ജർമ്മനിയിലേക്ക് സ്വാഗതം ചെയ്യും. ഇംഗ്ലണ്ടിൽ നടന്ന ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചിരുന്നു. സിറ്റിയുടെ ഗ്രൗണ്ടിൽ നേടിയ ഒരു എവേ ഗോൾ ഡോർട്മുണ്ടിന് വലിയ പ്രതീക്ഷ നൽകും.

ഇന്ന് 1-0ന്റെ വിജയം ഡോർട്മുണ്ടിനെ സെമിയിലേക്ക് നയിക്കും. എന്നാൽ സിറ്റിയെ തോൽപ്പിക്കുക എളുപ്പമായിരിക്കില്ല. ഡോർട്മുണ്ട് നിരയിൽ ജേഡൻ സാഞ്ചോ പരിക്ക് കാരണം ഇന്ന്ഹ്ൻ ഇല്ല. അതുകൊണ്ട് തന്നെ ഡോർട്മുണ്ടിന്റെ എല്ലാ പ്രതീക്ഷയും ഹാളണ്ടിലാണ്. മാഞ്ചസ്റ്റർ സിറ്റിക്ക് ഫിനിഷിങ് മാത്രമാണ് ചെറിയ ഭയം. അത് പരിഹരിക്കാൻ ആയാൽ സെമിയിലേക്ക് കടക്കാൻ ആകും എന്ന് പെപ് ഗ്വാർഡിയോളോ വിശ്വസിക്കുന്നു‌.

ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം