യുവന്റസിനെ തകർത്തെറിഞ്ഞ് ചെൽസി

Img 20211124 033312

ചാമ്പ്യൻസ് ലീഗിൽ ചെൽസിക്ക് വൻ വിജയം.ഗ്രൂപ്പിലെ ഒന്നാം സ്ഥാനം തേടി ചെൽസിയും യുവന്റസും നേർക്കുനേർ വന്നപ്പോൾ ചെൽസിക്ക് ടൂറിനിൽ ഏറ്റ പരാജയത്തിന് മറുപടി പറയുക ആയിരുന്നു ലക്ഷ്യം. ലണ്ടണിൽ മികച്ച രീതിയിൽ കളി ആരംഭിച്ച ചെൽസി തുടക്കത്തിൽ തന്നെ നല്ല അവസരങ്ങൾ സൃഷ്ടിച്ചു. ചെസ്നിയുടെ മികച്ച സേവുകൾ പക്ഷെ യുവന്റസിന്റെ രക്ഷയ്ക്ക് എത്തി. 25ആം മിനുട്ടിൽ ആണ് ചെൽസി ലീഡ് എടുത്തത്. ഒരി കോർണറിൽ നിന്ന് സെന്റർബാക്കായ ചലോബ പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. ചലോബയുടെ ചെൽസിക്കായുള്ള മൂന്നാം ഗോളും ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗോളുമായുരുന്നു ഇത്.

ഈ ഗോളിന് ശേഷം മൊറാട്ടയ്ക്ക് സമനില നേടാൻ നല്ല അവസരം ലഭിച്ചു. മൊറാട്ടയുടെ ഗോളെന്ന് ഉറപ്പിച്ച ഷോട്ട് ഒരു ഗോൾ ലൈൻ ക്ലിയറൻസിലൂടെ തിയാഗോ സിൽവ രക്ഷിച്ചു. രണ്ടാം പകുതിയും ചെൽസി ഗംഭീരമായി തുടങ്ങി. 56ആം മിനുട്ടിൽ റീസ് ജെയിംസിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കി. 58ആം മിനുട്ടിൽ ഹുഡ്സൺ മൂന്നാം ഗോൾ നേടി. കളിയുടെ അവസാന നിമിഷം വെർണറിലൂടെ മൂന്നാം ഗോൾ നേടാനും ചെൽസിക്ക് ആയി.

ഈ വിജയത്തോടെ ചെൽസി 12 പോയിന്റുമായി യുവന്റസിന് ഒപ്പം എത്തി. ഇനി ഒരു മത്സരം കൂടെ ഗ്രൂപ്പിൽ ബാക്കിയുണ്ട്.

Previous articleഒലെയില്ല, വിജയം ഉണ്ട്!! മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ!!
Next articleആവേശ പോരാട്ടം, അറ്റലാന്റയ്ക്ക് യങ് ബോയ്സിന് എതിരെ സമനില