ഫൈനൽ തേടി റയൽ മാഡ്രിഡും ചെൽസിയും ഇന്ന് ലണ്ടണിൽ

Images (80)
Image Credit: Twitter
- Advertisement -

യുവേഫ ചാമ്പ്യൻസ് ലീഗിലെ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഇന്ന് യൂറോപ്പിലെ രണ്ട് വലിയ ശക്തികൾ ഒരിക്കൽ കൂടെ നേർക്കുനേർ വരും. ഇന്ന് ലണ്ടണ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ചെൽസിയെ നേരിടും. ആദ്യ പാദത്തിൽ മാഡ്രിഡിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സ്കോർ 1-1 എന്നായിരുന്നു. ഒരു എവേ ഗോൾ നേടാൻ ആയത് ചെൽസിക്ക് ഇന്ന് മുൻതൂക്കം നൽകും. ചെൽസി നിരയിൽ ഇന്ന് കൊവാചിച് ഉണ്ടാകില്ല.

റയലിനൊപ്പം വരാനെയും കാർവഹാലും ഇല്ല. എന്നാൽ റാമോസ്, മെൻഡി, വാല്വെർദെ എന്നിവരെ ടീമിനൊപ്പം തിരികെയെത്തി. കഴിഞ്ഞ മത്സരത്തിൽ വിശ്രമത്തിൽ ആയിരുന്ന ക്രൂസ്, മോഡ്രിച് എന്നിവർ ഇന്ന് സ്ക്വാഡിൽ തിരികെയെത്തും. ഒപ്പം ഹസാർഡിന്റെ സ്റ്റാംഫോ ബ്രിഡ്ജിലേക്കുള്ള മടക്കവും ഇന്ന് കാണാം. അവസാന 19 മത്സരങ്ങളായി പരാജയം അറിയാത്ത ടീമാണ് റയൽ മാഡ്രിഡ്. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്.

Advertisement