നീലക്കടലിൽ മുങ്ങി റയൽ മാഡ്രിഡ് കപ്പൽ, ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

Chelsea Timo Werner Chillwell Mount
- Advertisement -

റയൽ മാഡ്രിഡിനെ തറപറ്റിച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉറപ്പിച്ച് ചെൽസി. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ ഏകപക്ഷീയമായ 2 ഗോളുകൾക്ക് ജയിച്ചാണ് ചെൽസി ഫൈനൽ ഉറപ്പിച്ചത്. ആദ്യ പാദത്തിൽ റയൽ മാഡ്രിഡിന്റെ ഗ്രൗണ്ടിൽ ചെൽസി 1-1ന് സമനില പിടിച്ചിരുന്നു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് ഒരു അവസരവും നൽകാതെയാണ് ചെൽസി ഫൈനൽ ഉറപ്പിച്ചത്. ഫൈനലിൽ മറ്റൊരു പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയാണ് ചെൽസിയുടെ എതിരാളികൾ. 2012ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തുന്നത്.

മത്സരത്തിന്റെ തുടക്കം മുതൽ ചെൽസിയാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയത്. തുടക്കത്തിൽ ടിമോ വെർണറിന്റെ ഗോളിൽ ചെൽസി റയൽ മാഡ്രിഡ് ഗോൾ വല കുലുക്കിയെങ്കിലും ഓഫ് സൈഡ് ആയത് ചെൽസിക്ക് തിരിച്ചടിയായി. എന്നാൽ അധികം താമസിയാതെ കായ് ഹാവെർട്സിന്റെ ശ്രമം ബാറിൽ തട്ടി തെറിച്ചെങ്കിലും റീബൗണ്ട് ഹെഡറിലൂടെ ഗോൾ നേടി വെർണർ ചെൽസിക്ക് ലീഡ് നേടി കൊടുക്കുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് കൂടുതൽ സമയം പന്ത് കൈവശം വെച്ചെങ്കിലും അവസരങ്ങൾ കൂടുതലും സൃഷ്ട്ടിച്ചത് ചെൽസിയായിരുന്നു. നിരവധി അവസരങ്ങളാണ് ചെൽസി രണ്ടാം പകുതിയിൽ നഷ്ടപ്പെടുത്തിയത്. തുടർന്ന് മത്സരം അവസാനിക്കാൻ 5 മിനിറ്റ് ബാക്കി നിൽക്കെ ചെൽസി രണ്ടാമത്തെ ഗോളും നേടി ജയം ഉറപ്പിക്കുകയായിരുന്നു.

Advertisement