സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന നിർണായക മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 2-0ന് തോൽപ്പിച്ച് ചെൽസി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ആദ്യ പാദത്തിൽ 1-0ന് പരാജയപ്പെട്ട ചെൽസിക്ക് ഇന്ന് 2-0ന്റെ വിജയം എങ്കിലും ചുരുങ്ങിയത് വേണമായിരുന്നു. ഇന്ന് പോട്ടറിന്റെ കീഴിൽ അവസാന ആഴ്ചകളിൽ കളിച്ച ചെൽസിയയെ അല്ല കണ്ടത്. കളിയിലുടനീളം നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ച് നല്ല ഫുട്ബോൾ കളിച്ചു കൊണ്ടാണ് ചെൽസി ഇന്ന് വിജയിച്ചത്.
തുടക്കം മുതൽ അരറ്റാക്ക് ചെയ്ത ചെൽസി 43-ാം മിനിറ്റിൽ റഹീം സ്റ്റെർലിലൂടെ ലീഡ് എടുത്തു. സ്റ്റെർലിംഗിന്റെ 27ആം ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്. ചെൽസിയുടെ സ്‌കോറിംഗ് തുറന്നത്. രണ്ടാം പകുതിയിലും ആതിഥേയർ മുന്നോട്ട് കുതിച്ചു, 53-ാം മിനിറ്റിൽ ലഭിച്ച പ്ർനാൾട്ടി കൈ ഹാവെർട്സ് പെനാൽറ്റി ഗോളാക്കി ലീഡ് ഇരട്ടിയാക്കിയപ്പോൾ അവരുടെ ശ്രമങ്ങൾക്ക് പ്രതിഫലം ലഭിച്ചു.
ഡോർട്ട്മുണ്ടിൽ നിന്ന് കുറച്ച് വൈകി സമ്മർദ്ദമുണ്ടായെങ്കിലും ചെൽസി ക്ലീൻ ഷീറ്റും ഉറപ്പിച്ചു. 2-0 വിജയം, 2-1 ന്റെ അഗ്രിഗേറ്റ് സ്കോർ.