Picsart 23 04 13 15 39 49 319

“ചെൽസിക്ക് എതിരായ പോരാട്ടം അവസാനിച്ചിട്ടില്ല, രണ്ടാം പാദത്തിലും നന്നായി കളിക്കേണ്ടതുണ്ട്” – ആഞ്ചലോട്ടി

ചെൽസിക്കെതിരായ ക്വാർട്ടർ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഏപ്രിൽ 18ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കുന്ന രണ്ടാം പാദത്തിൽ വീണ്ടും ഏറ്റുമുട്ടേണ്ടതുണ്ട് എന്ന് ഓർക്കണം എന്നും റയൽ മാഡ്രിഡ് മാനേജർ ആഞ്ചലോട്ടി പറഞ്ഞു. ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിക്കാൻ റയൽ മാഡ്രിഡിനായിരുന്നു.

“നല്ല കളിക്കാരുള്ള മികച്ച ടീമാണ് ചെൽസിയെന്ന കാര്യം മറക്കരുത്. ഞങ്ങൾ 2-0ന് വിജയിച്ചു. പക്ഷെ ടൈ ഇതുവരെ പൂർത്തിയായിട്ടില്ല. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഞങ്ങൾ പോരാടുകയും ത്യാഗം ചെയ്യുകയും വേണം,” ആഞ്ചലോട്ടി പറഞ്ഞു.

“ഇത് സാധാരണ റിസൾട്ട് മാത്രമാണ്. ഇത് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ ആണ്. ഈ പ്രകടനത്തിൽ ഞങ്ങൾ തൃപ്തരാണ്. ഇത് ഒരു നല്ല ഗെയിമായിരുന്നു, അടുത്ത മത്സരത്തിന് ഞങ്ങൾ തയ്യാറായിരിക്കണം.

Exit mobile version