Picsart 23 04 13 18 34 17 685

മകാലിസ്റ്ററിനായി സിറ്റിയും യുണൈറ്റഡും ചെൽസിയും രംഗത്ത്

ബ്രൈറ്റൺ സ്റ്റാർ അലക്സിസ് മകാലിസ്റ്ററിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗിലെ പ്രധാന മൂന്ന് ക്ലബുകൾ ശ്രമിക്കുന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവരാണ് താരത്തെ സ്വന്തമാക്കാൻ ഇപ്പോൾ ശ്രമിക്കുന്നുണ്ട്. താരം ഈ സീസൺ അവസാനത്തോടെ ബ്രൈറ്റൺ വിടും എന്ന് ഉറപ്പാണ്. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടുമെന്ന് താരം തന്നെ സൂചന നൽകിയിരുന്നു. തന്റെ അടുത്ത ക്ലബും പ്രീമിയർ ലീഗ് ക്ലബ് ആകണം എന്ന് ആഗ്രഹിക്കുന്നതായും മകാലിസ്റ്റർ പറഞ്ഞിരുന്നു.

അർജന്റീനയുടെ 2022 ലോകകപ്പ് വിജയത്തിൽ മാക് അലിസ്റ്റർ പ്രധാന പങ്ക് വഹിച്ചിരുന്നു. ഈ സീസണിൽ ബ്രൈറ്റണിന്റെ യൂറോപ്യൻ യോഗ്യത സ്വപ്നങ്ങളിൽ മകാലിസ്റ്ററിന്റെ പങ്കു വലുതാണ്‌. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ Mac Allister-നുള്ള ഓഫറുകൾ എല്ലാം ബ്രൈറ്റൺ നിരസിച്ചിരുന്നു. . 80 മില്യണു മുകളിൽ ബ്രൈറ്റൺ മകാലിസ്റ്ററിനായി ആവശ്യപ്പെടും എന്നാണ് റിപ്പോർട്ടുകൾ. എത് വലിയ ക്ലബിനാകും ആ തുക നൽകാൻ ആവുക എന്നത് കണ്ടറിയണം.‌

Exit mobile version