Picsart 23 04 13 14 42 18 929

മാർക്കോ റിയൂസിന്റെ കരാർ പുതുക്കാൻ ഡോർട്മുണ്ട്

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സ്റ്റാർ മിഡ്ഫീൽഡർ മാർക്കോ റിയൂസ് ക്ലബ്ബുമായി പുതിയ കരാർ ഒപ്പിടാൻ ഒരുങ്ങുന്നുൽതായി റിപ്പോർട്ട്. റിയൂസും ഡോർട്ട്മുണ്ടും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ
താരത്തിന്റെ കരാർ ജൂണിൽ അവസാനിക്കാൻ ഇരിക്കുകയാണ്.

ക്ലബ്ബുമായി അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഡോർട്ട്മുണ്ടിൽ തുടരാൻ റിയൂസിന് താൽപ്പര്യമുണ്ടെന്നും ടീമിനൊപ്പം തുടരാൻ തന്റെ ശമ്പളം കുറയ്ക്കാൻ പോലും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആണ് വിവരങ്ങൾ. 2012ൽ ക്ലബ്ബിൽ ചേർന്നതു മുതൽ ക്ലബിനായി 300ൽ അധികം മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. 100ൽ അധികം ഗോളുകൾ ക്ലബിനായി താരം നേടിയിട്ടുണ്ട്.

സമീപ വർഷങ്ങളിൽ തങ്ങളുടെ മുൻനിര താരങ്ങൾ വിട്ടുപോകുന്നത് കണ്ട ക്ലബ്ബിന്റെ ആരാധകർക്ക് ഡോർട്ട്മുണ്ടിൽ തുടരാനുള്ള റിയൂസിന്റെ തീരുമാനം ആശ്വാസമാകും. പുതിയ കരാർ വരും ആഴ്‌ചകളിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു,

Exit mobile version