Picsart 23 05 08 16 13 21 889

ജോസെയെ പരിശീലകനാക്കി എത്തിക്കാൻ പി എസ് ജി ചർച്ചകൾ

ഈ വേനൽക്കാലത്ത് ക്രിസ്റ്റോഫ് ഗാൽറ്റിയറിനെ പുറത്താക്കാൻ ആലോചിക്കുന്ന പി എസ് ജി പകരം ജോസെ മൗറീനോയെ പരിശീലകനായി എത്തിക്കാൻ ആഗ്രഹിക്കുന്നു. ഇതിനായുള്ള ചർച്ചകൾ പി എസ് ജി നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ റോമയുടെ പരിശീലകനായ ജോസെ റോം വിടാൻ ആഗ്രഹിക്കുന്നില്ല. റയൽ മാഡ്രിഡോ പി എസ് ജിയോ ആവശ്യപ്പെട്ടാൽ മാത്രമെ ജോസെ റോമ വിടൂ എന്നാണ് റിപ്പോർട്ടുകൾ.

രണ്ടു തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള ജോസെയെ സ്വന്തമാക്കാൻ ചെൽസി ശ്രമിച്ഛിരുന്ന്യ് എങ്കിലും ജോസെ ചെൽസിയിലേക്ക് ഇനി പോകാൻ ഒരുക്കമല്ല. റോമയെ കഴിഞ്ഞ സീസണിൽ കോൺഫറൻസ് ലീഗ് കിരീടത്തിൽ എത്തിച്ച ജോസെ ഇപ്പോൾ അവരെ യൂറോപ്പ കിരീടത്തിലേക്ക് നയിക്കാൻ ആണ് നോക്കുന്നത്.

Exit mobile version