ക്ലബ്ബ് ബ്രൂഗിനെതിരെ ഗോൾ രഹിത സമനില വഴങ്ങിയെങ്കിലും ബൊറൂസിയ ഡോർട്ട് മുണ്ട് ചാംപ്യൻലീഗിന്റെ അവസാന 16 കടന്നു. തങ്ങളുടെ മികച്ച ഗോൾ സ്കോറിങ് റെക്കോർഡ് അവർത്തിക്കാൻ സാധികാതിരുന്ന ജർമ്മൻ ടീമിന് പക്ഷെ നോകൗട്ടിൽ കടക്കാൻ കേവലം ഒരു പോയിന്റ് മാത്രം മതിയായിരുന്നു. ഗ്രൂപ്പിൽ അത്ലറ്റികോ മാഡ്രിഡിന്റെ പിറകിലായാണ് ഡോർട്ട്മുണ്ട് ഫിനിഷ് ചെയ്തത്.
മത്സരത്തിന്റെ ബഹുഭൂരിപക്ഷം സമയവും പന്ത് കൈവശം വെച്ച ജർമ്മൻ ടീമിന് 32 ആം മിനുട്ടിൽ ലീഡ് നേടാനുള്ള അവസരം ലഭിച്ചതാണ്. പക്ഷെ ഗോളി മാത്രം മുന്നിൽ നിൽക്കേ മാർക്കോ റൂയിസിന് പന്ത് വളായിലാക്കാൻ സാധിച്ചില്ല. പിന്നീട് പുലിസിക്കിനും മികച്ച അവസരം ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. മികച്ച പ്രതിരോധത്തിലൂടെ ഗോൾ കാത്ത ബെൽജിയൻ ടീം ഒരു പോയിന്റ് സ്വന്തമാക്കി ഗ്രൂപ്പിൽ മൂന്നാം സ്ഥാനം ഉറപ്പാക്കി യൂറോപ്പ ലീഗ് യോഗ്യത നേടി.
തിയറി ഹെന്രിയുടെ മൊണാക്കോ ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായി പുറത്തായി.